Scrub Typhus: വീട്ടില്‍ മുയലിനെ വളര്‍ത്തുന്നവരാണോ? ചെള്ളുപനിയെ ശ്രദ്ധിക്കണം; രോഗകാരണം കുഞ്ഞു ചെള്ളുകളുടെ കടി

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (08:34 IST)
Scrub Typhus: ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ് പരത്തുന്ന ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് പൊതുവെ കാണപ്പെടുന്നത്. ഇവയിലെ കുഞ്ഞു ചെള്ളുകളുടെ കടിയേറ്റാല്‍ മനുഷ്യരിലേക്ക് പകരാനിടയായേക്കാം. അതുകൊണ്ട് വീട്ടില്‍ മുയലിനെ വളര്‍ത്തുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അസുഖമാണ് ചെള്ളുപനി. 
 
ചെള്ള് കടിയേറ്റ ഭാഗത്ത് കുഴിഞ്ഞ വ്രണം രൂപപ്പെടുന്നതാണ് പ്രധാന ലക്ഷണം. പനി, പേശീ വേദന, ചുമ, വയറ്റിലുള്ള അസ്വസ്ഥതകള്‍, കരളും മജ്ജയും തീര്‍ത്ത് വലുതാകുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ മസ്തിഷ്‌ക ജ്വരവും ഉണ്ടാകാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article