രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍: ഇക്കാര്യങ്ങള്‍ അറിയണം!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ജൂണ്‍ 2022 (12:07 IST)
രക്തസമ്മര്‍ദ്ദം കൂടുകയും കുറയുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. ഇത് നിശബ്ദ കൊലയാളിയെന്നും അറിയപ്പെടുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ സാധിക്കാത്ത അസുഖമല്ല. രക്തസമ്മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍. പൊതുവേ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ കാണിക്കാറില്ല. എന്നാല്‍ ഗുരുതരമായ പല അസുഖങ്ങളിലേക്കും ഹൈപ്പര്‍ടെന്‍ഷന്‍ വഴിവച്ചേക്കാം. 
 
രക്തസമ്മര്‍ദ്ദം വര്‍ധിക്കാതിരിക്കാന്‍ ശരീരഭാരം ഉയരാതെ നിയന്ത്രിക്കേണ്ടത് അത്യവശ്യമാണ്. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതും രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തും. ഇതിനായി യോഗയോ ധ്യാനമോ പരിശീലിക്കാം. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദത്തെ വഷളാക്കും. ശരിയായ ഉറക്കം ലഭിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരുന്നതിനെ നിയന്ത്രിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍