തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരം വെറും സിംപിൾ

നിഹാരിക കെ.എസ്

ബുധന്‍, 8 ജനുവരി 2025 (09:26 IST)
തണുപ്പ് കാലത്ത് ചിലർക്ക് മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാലാവസ്ഥയിലെ മാറ്റം അടക്കം ഇതിന് കാരണമാണ്. തണുപ്പ് കാലത്ത് തലയോട്ടിയിൽ ഈർപ്പം നഷ്ടപ്പെടും. ഇത് മുടി പൊട്ടിപോകാൻ കാരണമാകും. വെയില് കുറവായതിനാൽ ശരീരത്തിൽ വിറ്റാമിൻ ഡി നഷ്ടമാകുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഹോർമോൺ ഏറ്റക്കുറച്ചിലുകളും മുടികൊഴിച്ചിൽ വർധിപ്പിക്കും.
 
മുടി ചീകുമ്പോൾ മുടി കൊഴിഞ്ഞുപോകുന്നത് കൂടുതലാകും. മുടിയുടെ അറ്റം പൊട്ടുന്നതും വർധിക്കാം. മുടി വരണ്ട് പോകുക, തലയോട്ടി ചൊറിയുക ഇവയെല്ലാം ശൈത്യകാലത്തെ മുടികൊഴിച്ചിലിന്റെ ലക്ഷണങ്ങളാണ്. ഈ മുടി കൊഴിച്ചിൽ പോകാൻ ചില പരിഹാരങ്ങളൊക്കെയുണ്ട്. 
 
തലയോട്ടി എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്തുക. 
 
വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവ മുടിയിഴയിൽ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുക.
 
ഇടക്കിടെ മുടി കഴുകുന്നത് ഒഴിവാക്കാം
 
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകാം.
 
ചൂടുവെള്ളത്തിൽ മുടി കഴുകരുത്
 
അത്യാവശ്യമെങ്കിൽ ഇളം ചൂടുവെള്ളത്തിൽ മുടി കഴുകാം. 
 
നല്ല കാറ്റുള്ള സമയത്ത് മുടി അഴിച്ചിടാതിരിക്കുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍