സ്‌ക്രബ് ടൈഫസ് (Scrub Typhus) എന്നാണ് ചെള്ളുപനി അറിയപ്പെടുന്നത്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഇത്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങുന്ന ഭക്ഷണം കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കളെ കാണുന്നത്. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ചെള്ള് കടിയേറ്റ ഭാഗത്ത് കുഴിഞ്ഞ വ്രണം രൂപപ്പെടുന്നതാണ് പ്രധാന ലക്ഷണം. പനി, ശരീരവേദന, ചുമ, വയറ്റില്‍ അസ്വസ്ഥത, കരളും മജ്ജയും ചീര്‍ത്ത് വലുതാകുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ മസ്തിഷ്‌ക ജ്വരത്തിലേക്കും നയിക്കും. ശരീരത്തില്‍ വ്രണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.