വയറിലെ ബാക്ടീരിയകളുടെ ജോലി ചില്ലറയല്ല, നിങ്ങളുടെ സന്തോഷം വരെ അവര്‍ തീരുമാനിക്കും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 മാര്‍ച്ച് 2023 (09:09 IST)
ഹാപ്പി ഹോര്‍മോണെന്ന് അറിയപ്പെടുന്ന സെറോടോണിന്റെ 80ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കുടലിലാണ്. അതിനാല്‍ ഒരാളുടെ മനോനില നന്നായിരിക്കണമെങ്കില്‍ അയാളുടെ കുടലുകളുടെ ആരോഗ്യവും നന്നാവണം. കുടലിലെ നല്ല ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. വിവിധ വര്‍ണങ്ങള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ കൃതൃമ കളര്‍ ആയിരിക്കരുത്. 
 
ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. കൂടാതെ കാര്‍ഡിയോവസ്‌കുലാര്‍ പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്തും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രമേഹം വരാതിരിക്കുന്നതിനും ഇത് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article