World Asthma Day 2025: ആസ്മ വരാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 മെയ് 2025 (10:49 IST)
സ്ത്രീകളില്‍ വളരെ സാധാരണമായ ഒരു രോഗമാണ് ആസ്മ. ആസ്മയ്ക്ക് പലകാരണങ്ങളും ഉണ്ട്. നഗരങ്ങളില്‍ വായുമലിനീകരണം മൂലം നിരവധിപേര്‍ക്ക് ഈ രോഗം ഉണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ രോഗം പിടിപെടുന്നു. സ്ത്രീകളില്‍ ആസ്മ ഉണ്ടാകാനുള്ള പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. കൂടാതെ പാചകം ചെയ്യമ്പോഴും കൂടുതല്‍ പുകയും പൊടിയും ഇവര്‍ക്ക് ശ്വസിക്കേണ്ടി വരുന്നു. ആസ്മയെ നേരത്തേ കണ്ടെത്തുകയെന്നത് പ്രധാനമാണ്.
 
സ്ത്രീകളിലെ പ്രധാന ലക്ഷണങ്ങള്‍ മൂക്കൊലിപ്പ്, തലവേദന, തമ്മല്‍, ചുമയിലെ കഫം, ശ്വാസതടസം, കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന ക്ഷീണം എന്നിവയാണ്. എല്ലാവരിലും ചൂടുകാലത്ത് ആസ്മ ലക്ഷണങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ശ്വാസകോശം. ചൂടുകൂടിയ വായു ഉള്ളിലേക്ക് കയറിയാല്‍ ഇതില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്വാസകോശം പാടുപെടും. കൂടാതെ ആസ്മയുള്ളവര്‍ ഒരിക്കലും നിങ്ങളുടെ ഇന്‍ഹേലറിനെ കൂടാതെ പുറത്തിറങ്ങരുത്. ചൂടില്ലാത്ത സ്ഥലത്താണ് ഇത് സൂക്ഷിക്കേണ്ടത്.
 
കൂടാതെ വസ്ത്രങ്ങള്‍ പുറത്ത് വെയിലത്ത് ഇട്ട് ഉണക്കരുത്. ഇതില്‍ പൂമ്പൊടികള്‍ വന്നിരിക്കാനും ആസ്മ രൂക്ഷമാകാനും സാധ്യതയുണ്ട്. മറ്റൊന്ന് പുറത്തിറങ്ങുമ്പോള്‍ പൊടി അടിക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍