വായുമലിനീകരണം മൂലം വര്‍ഷം തോറും 33000 പേര്‍ 10 ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രം മരണപ്പെടുന്നെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 4 ജൂലൈ 2024 (15:49 IST)
വായുമലിനീകരണം മൂലം വര്‍ഷം തോറും 33000 പേര്‍ 10 ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രം മരണപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തിലാണ് റിപ്പോര്‍ട്ട് വന്നത്. ഓരോ ക്യുബിക് മീറ്റര്‍ വായുവിലും 15 മൈക്രോഗ്ലാം എന്ന ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തേക്കാള്‍ ഉയര്‍ന്നതാണ് ഇന്ത്യയുടെ ശുദ്ധവായു മാനദണ്ഡങ്ങള്‍. രാജ്യത്തെ പൗരന്മാരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ ശുദ്ധവായു മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ മാനദണ്ഡങ്ങള്‍ കുറയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നീ നഗരങ്ങളില്‍ മാത്രമായാണ് വര്‍ഷം തോറും ഇത്രയും പേര്‍ മരിക്കുന്നത്. ഇന്ത്യയുടെ ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കാനുള്ള ശ്രമങ്ങള്‍ വേണമെന്നും പഠനത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍