പിസിഓഎസ് ഉള്ളവരാണോ; ഈ എട്ട് ആഹാരങ്ങള്‍ കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 മാര്‍ച്ച് 2023 (14:34 IST)
പിസിഓഎസ് ഇന്ന് ലോകവ്യാപകമായി സ്ത്രീകളെ വേട്ടയാടുന്ന ഒരു രോഗാവസ്ഥയാണ്. ഇത് മറ്റു പല രോഗാവസ്ഥയ്ക്കും കാരണമാകും. കുട്ടികള്‍ ഉണ്ടാകാതിരിക്കല്‍, അമിതവണ്ണം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങിയ അവസ്ഥയ്ക്കും കാരണമാകും. പിസിഓഎസ് നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്‌സുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
 
പാലുല്‍പ്പന്നങ്ങളും പിസിഓഎസിനെ വഷളാക്കും. ഇത് ശരീരത്തിലെ നീര്‍വീക്കം കൂട്ടുകയും പിസിഓഎസ് ലക്ഷണങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും. ഇതുപോലെ സോയ ഉല്‍പ്പന്നങ്ങളും ദോഷമാണ്. കൂടാതെ ഉയര്‍ന്ന കൊഴുപ്പും വറുത്തതുമായ ഭക്ഷണങ്ങളും കഴിക്കരുത്. മറ്റൊന്ന് മദ്യമാണ്. ഇത് ഓവുലേഷനേയും ഹോര്‍മോണ്‍ വ്യതിയാനങ്ങളെയും ബാധിക്കും. സംസ്‌കരിച്ച കാര്‍ബും പഞ്ചസാരയും കഴിയുമെങ്കില്‍ പൂര്‍ണമായും ഒഴിവാക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article