ചുണ്ട് വരണ്ടുപൊട്ടുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ചൊവ്വ, 21 മാര്‍ച്ച് 2023 (10:14 IST)
മിക്കവരും നേരിടുന്ന പ്രശ്നമാണ് ചുണ്ട് വരണ്ടുണങ്ങുന്നത്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും പലരിലും ചുണ്ട് വരണ്ടുകീറുന്ന പ്രശ്നമുണ്ട്. വിയര്‍പ്പ് ഗ്രന്ഥികളില്ലാത്തതുകൊണ്ടാണ് ചുണ്ടുകള്‍ പ്രത്യേകിച്ച് കീഴ്ച്ചുണ്ട് എളുപ്പത്തില്‍ വരണ്ടുണങ്ങുന്നത്. ഏറെ നേരം വെയിലേറ്റാല്‍ ചുണ്ടുകളുടെ മൃദുലതയും കുറയും. 
 
ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നത് തടയാം. ലിപ് ബാം പുരട്ടുന്നതിനു മുന്‍പ് മോസ്ചറൈസേഷന്‍ നടത്തുന്നത് നല്ലതാണ്. ചുണ്ടുകളില്‍ ഇടയ്ക്കിടെ നാവ് കൊണ്ട് തൊടരുത്. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചുണ്ട് വരളാന്‍ കാരണമാകുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ചുണ്ടിന് നല്ലതാണ്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍