ഹൃദയാഘാതം പ്രവചനാതീതമാണ്. എന്നാല്‍ ഹൃദയാഘാതം പ്രവചിക്കാന്‍ കഴിയുന്ന ഒരു രക്തപരിശോധനയുണ്ട്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സ്‌പെഷ്യലിസ്റ്റും (കാര്‍ഡിയോളജി) എംഡിയുമായ ഡോ. ദിമിത്രി യാരനോവ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച വിവരമാണ് ചര്‍ച്ചയാകുന്നത്. ഹൃദ്രോഗങ്ങളുടെ യഥാര്‍ത്ഥ കാരണം കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നതല്ല, മറിച്ച് ഈ മറഞ്ഞിരിക്കുന്ന പ്രശ്‌നമാണെന്ന് അദ്ദേഹം പറയുന്നു.
'നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന രക്തപരിശോധന അത് കൊളസ്‌ട്രോള്‍ അല്ല. ഒരൊറ്റ ലക്ഷണം പോലും അനുഭവപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ധമനികളെ നശിപ്പിക്കുന്ന നിശബ്ദ വീക്കം CRP എന്ന രക്ത പരിശോധന വെളിപ്പെടുത്തുന്നു. മിക്ക ആളുകള്‍ക്കും അവരുടെ CRP ഉയര്‍ന്നതാണെന്ന് അറിയില്ല. കൊളസ്‌ട്രോള്‍ സാധാരണമാണെങ്കിലും ഉയര്‍ന്ന CRP അപകടസാധ്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഡിയോളജിസ്റ്റിന്റെ അഭിപ്രായത്തില്‍, ഉയര്‍ന്ന സിആര്‍പി ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു: ഹൃദയാഘാതം, സ്‌ട്രോക്ക്, ഇടുങ്ങിയ ധമനികള്‍ (അഥെറോസ്‌ക്ലെറോസിസ്), പെരിഫറല്‍ ആര്‍ട്ടറി രോഗം