മംപ്‌സ് അഥവാ മുണ്ടിനീര്, എന്തൊക്കെ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (19:05 IST)
മംപ്‌സ്, മുണ്ടിനീര്, തൊണ്ടവീക്കം, തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇത് പാരമിക്‌സോ വൈറസ് എന്ന രോഗാണുവിലൂടെയാണ് പകരുന്നത്. കൂടുതലും കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. മംപ്‌സ് രോഗം ബാധിച്ചാല്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. വളരെ വേഗം പകരുന്ന ഒരു രോഗമാണിത്. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, രോഗലക്ഷണങ്ങളുള്ള കുട്ടികളെ ഒരാഴ്ച സ്‌കൂളില്‍ വിടാതിരിക്കുക  എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
കൂടാതെ രോഗബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും ചവയ്ക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണം കഴിക്കുകയും ചെയ്യുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പ് വെള്ളം ഗാര്‍ഗിള്‍  ചെയ്യുക. അതുപോലെ തന്നെ ഐസിലോ ചൂടുവെള്ളത്തിലോ മുക്കി പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് പിടിക്കുന്നതും വേദനയ്ക്കും നീരിനും ആശ്വാസം നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article