നിങ്ങളുടെ തലയണകളില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ അണുക്കള്‍ ഉണ്ടാകും!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ജനുവരി 2025 (18:44 IST)
ഒരു ടോയ്‌ലറ്റ് സീറ്റില്‍ ഉണ്ടാകുന്ന ബാക്ടീരിയയെക്കാള്‍ ഇരട്ടി ബാക്ടീരിയകള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകാമെന്നാണ് പഠനം. അതുകൊണ്ട് തന്നെ തലയണ സ്ഥിരമായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. തലയണകളില്‍ അഴുക്ക്, വിയര്‍പ്പ്, തലയിലുള്ള പൊടികള്‍, എണ്ണ, ഡെഡ് സ്‌കിന്‍ എന്നിവയുണ്ടാകും. നാലാഴ്ച പഴക്കമുള്ള ഒരു തലയണയില്‍ 12 മില്യണ്‍ ബാക്ടീരിയ ഉണ്ടാകുമെന്നാണ് കണക്ക്. തലയിലെ എണ്ണമയം തലയണകളെ കൂടുതല്‍ മലിനമാക്കുന്നു ഇത് വൃത്തിയാക്കുന്നതും ശ്രമകരമായ ജോലിയാണ്. 
 
എന്നാല്‍ തലയണകള്‍ വൃത്തിയാക്കാനൊരു എളുപ്പവഴിയുണ്ട്. തലയണ കവര്‍ മാറ്റിയ ശേഷം അതില്‍ കുറച്ച് ബേക്കിംഗ് സോഡ വിതറുക. ശേഷം വെള്ളവും വിനാഗിരിയും മിക്‌സ് ചെയ്ത് ഇതിലേക്ക് സ്‌പ്രേ ചെയ്യുക. 30 മിനിറ്റ് അങ്ങനെ വച്ചതിന് ശേഷം 8 മണിക്കൂര്‍ സൂര്യപ്രകാശത്തില്‍ ഉണക്കി എടുക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍