സ്വയംഭോഗം നല്ല ഉറക്കത്തിനു കാരണമാകുമോ?

Webdunia
ശനി, 20 ഓഗസ്റ്റ് 2022 (09:57 IST)
സ്വയംഭോഗവുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയതകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ആരോഗ്യകരമായ രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് ഒരു തരത്തിലും ദോഷമായി ഭവിക്കില്ലെന്നാണ് പഠനങ്ങള്‍. ശാരീരികവും മാനസികവുമായ ചില ഗുണങ്ങള്‍ സ്വയംഭോഗം സമ്മാനിക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം കിട്ടുന്നത്. 
 
സ്വയംഭോഗം ശരീരത്തില്‍ വിവിധ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട രണ്ട് ഹോര്‍മോണുകളാണ് ഓക്സിടോസിനും എന്‍ഡോര്‍ഫിന്‍സും. നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണുകളാണ് ഇവ. മാനസിക സമ്മര്‍ദവും നിരാശയും കാരണം ഉറങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്വയംഭോഗം ചെയ്യുന്നതിലൂടെ മാനസികവും ശാരീരികവുമായ ആശ്വാസം ലഭിക്കുമെന്നും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article