സ്തനപരിശോധന വേണ്ട, പാർശ്വഫലങ്ങളില്ല: സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ വികസിപ്പിച്ച് എം സി സി

വ്യാഴം, 18 ഓഗസ്റ്റ് 2022 (19:24 IST)
സ്തനാർബുദം കണ്ടെത്താൻ എളുപ്പവഴി വികസിപ്പിച്ച് മലബാർ കാൻസർ സെൻ്റർ. സെൻസർ ഘടിപ്പിച്ച സ്പോർട്സ് ബ്രാ ഉപയോഗിച്ചാണ് രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നത്. ഈ കണ്ടെത്തലിന് യു എസ് പേറ്റൻ്റും ലഭിച്ചു.
 
കേരളത്തിൽ സ്ത്രീകൾക്കിടയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന കാൻസർ സ്തനങ്ങളെ ബാധിക്കുന്നവയാണ്. ഈ സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടെത്താൻ ഈ ബ്രാ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. സി മെറ്റ്- സി ഡാക്ക് എന്നിവരുടെ സഹകരണത്തോട് കൂടിയാണ് മലബാർ കാൻസർ സെൻ്റർ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.
 
ബ്രായുടെ ഓരോ കപ്പിലും 16 സെൻസർ വീതമുണ്ടാകും. കാൻസർ സാധ്യത കൂടുതൽ ഉള്ളിടങ്ങളിലാണ് സെൻസറുകൾ.കാന്‍സര്‍ കോശങ്ങളുടെയും സാധാരണ കോശങ്ങളുടെയും താപനില വ്യത്യസ്തമായിരിക്കും. ഇത് അതിസൂക്ഷ്മമായി സെന്‍സര്‍ തിരിച്ചറിഞ്ഞ് സ്ഥാനവും വ്യാപ്തിയും രേഖപ്പെടുത്തും. എം സി സിയിൽ നടത്തിയ ഗവേഷണത്തിൽ സ്തനാർബുദം ബാധിച്ച 100 പേരിലും പഠനഫലം കൃത്യമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍