ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കി, യുവാവിന്റെ തലയോട്ടിയിൽ ഗുരുതര ഇൻഫെക്ഷൻ

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (18:43 IST)
ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കിയ യുവാവിന് നേരിടേണ്ടി വന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നം. 31കാരനായ ബ്രിട്ടീഷ് യുവാവിന്റെ തലയോട്ടിയിൽ ഗുരുതര അണുബാധ ഉണ്ടായതോടെ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടിവന്നു. തലയോട്ടിയിൽ അണുബധ രൂക്ഷമായതോടെയാണ് യുവാവിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയത്. 
 
ചെവിയിൽ വേദനയും, ചർദിയും, ആളുകളുടെ പേരുകൾ പോലും ഓർത്തുവക്കാൻ സാധിക്കാത്ത വിധത്തിൽ ന്യൂറോ പ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങിയതോടെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഡോക്ടർമാരുടെ പരിശോധനയിൽ യുവാവിന്റെ ചെവിക്കുള്ളിൽ ബഡ്സിന്റെ കോട്ടൺ കണ്ടെത്തി. ഇതാണ് ഇൻഫെക്ഷന് കാരണമായത്. 
 
യുവാവ് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ തന്നെ അണുബാധ അപകടകരമായ അവസ്ഥയിലേക്ക് മാറിയിരുന്നു. ഇയർകനാലിലൂടെ കടന്ന് ചെന്ന് തലയോട്ടിയെ ഇൻഫെക്ഷൻ ബാധിക്കുകയായിരുനു. തലയോട്ടിയുടെ രണ്ട് പേശികളിൽ നീർവീക്കം കണ്ടെത്തിയതോടെ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article