എത്ര വലിയ ക്ഷീണമുണ്ടെങ്കിലും ചൂടുകാലത്ത് ഈ വെള്ളം കുടിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 ഫെബ്രുവരി 2023 (16:41 IST)
ഈ ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.
 
എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article