ഉറക്കം എല്ലാവര്‍ക്കും ഒരുപോലെയല്ല!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഫെബ്രുവരി 2023 (15:49 IST)
എല്ലാവര്‍ക്കും ഒരുപോലെ ഉറങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് അഞ്ചുമണിക്കൂര്‍ ഉറങ്ങിയാല്‍ തന്നെ നന്നായി പ്രവര്‍ത്തിക്കാനും ജോലികള്‍ കൃത്യമായി ചെയ്യാനും സാധിക്കും. മറ്റുചിലര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങിയാലും മതിയാകില്ല. ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചാണ്. ചിലര്‍ക്ക് രണ്ടുചപ്പാത്തി മതിയെങ്കില്‍ ചിലര്‍ക്ക് അഞ്ചു ചപ്പാത്തി വേണം. ഉറക്കത്തിന്റെ കാര്യത്തിലും ഇങ്ങനെയാണ്. 
 
എന്നാല്‍ നമ്മള്‍ ശീലിച്ചുവന്ന ഉറക്കത്തിന്റെ ക്രമത്തില്‍ പെട്ടെന്ന് വലിയ മാറ്റം കൊണ്ടുവരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍