വിരാട് കോഹ്‌ലി 3 നേരം കഴിക്കുന്നതതെന്തൊക്കെ

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (16:55 IST)
ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നയാള്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ്. ക്രിക്കറ്റ് കരിയര്‍ തുടങ്ങി ഒരു ദശകം പിന്നിട്ടിട്ടും ഇപ്പോഴും സിക്സ് പാക് കാത്തുസൂക്ഷിക്കുന്ന കോഹ്‌ലി ടീമിലെ ഏറ്റവും കരുത്തുറ്റ ശരീരത്തിനുടമയാണ്. 
 
വിരാട് കോഹ്‌ലിയുടെ ഭക്ഷണശീലം തന്നെയാണ് അദ്ദേഹത്തിന്‍റെ ശരീരസൌന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം. മാത്രമല്ല, യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത വ്യായാമവും.
 
പ്രഭാതഭക്ഷണത്തില്‍ കോഹ്‌ലിക്ക് മുട്ട നിര്‍ബന്ധമാണ്. ചീരയും ചീസും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗ്രില്‍ഡ് മീറ്റും പഴങ്ങളും കഴിക്കുന്നതിനൊപ്പം ഗ്രീന്‍ ടീയും കുടിക്കാറുണ്ട്. നട്സും ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
 
ഗ്രില്‍ഡ് ചിക്കനാണ് ലഞ്ചിലെ പ്രധാന വിഭവം. ചീര അപ്പോഴും ഉള്‍പ്പെടുത്താറുണ്ട്. ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും ഉച്ചയാഹാരത്തില്‍ കോഹ്‌ലിക്ക് മസ്റ്റാണ്. മസില്‍ സംരക്ഷണത്തിനായി റെഡ് മീറ്റും ഉച്ചയ്ക്ക് കഴിക്കാറുണ്ട്. ഇടനേരങ്ങളില്‍ ഫ്രെഷ് ജ്യൂസ് കുടിക്കും. പഞ്ചസാര ഇടാത്ത കാപ്പിയും ഇടയ്ക്ക് കഴിക്കാറുണ്ട്.   
 
വിരാട് കോഹ്‌ലിയുടെ രാത്രിയാഹാരം കടല്‍‌മത്സ്യങ്ങളാണ്. അത് എണ്ണയുപയോഗിക്കാതെ പാചകം ചെയ്തതാണ് കഴിക്കാറ്. പാക്കേജ്ഡ് ജ്യൂസും ജങ്ക് ഫുഡും കോഹ്‌ലി പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article