വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 നവം‌ബര്‍ 2024 (20:49 IST)
ജീവിതശൈലി രോഗങ്ങള്‍ക്ക് ഒപ്പം വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വൃക്ക രോഗങ്ങള്‍. വൃക്ക രോഗങ്ങള്‍ക്കും ജീവിതശൈലി ഒരു കാരണമാകാം. എന്നാല്‍ എല്ലാ വൃക്ക രോഗങ്ങള്‍ക്കും കാരണം ഇതല്ല. പ്രമേഹം ഉള്ളവരില്‍ വൃക്കരോഗം സാധാരണയായി കണ്ടുവരുന്നുണ്ട്. വൃക്കകള്‍ തകരാറിലാണെന്ന് ശരീരം നമുക്ക് ചില ലക്ഷണങ്ങള്‍ കാണിച്ചു തരും. അതില്‍ എല്ലാവരിലും കാണുന്ന ലക്ഷണമാണ് കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന നീര്. അതോടൊപ്പം തന്നെ കടുത്ത ക്ഷീണവും അനുഭവപ്പെടും. 
 
ചര്‍മ്മത്തിലും അതിന്റെ ലക്ഷണങ്ങള്‍ കാണും. ചര്‍മം കൂടുതല്‍ വരണ്ടതായി മാറുകയും ചുളിവുകള്‍ രൂപപ്പെടുകയും ചെയ്യും. രോഗം മൂര്‍ച്ഛിക്കുന്നവരില്‍ മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം ഉണ്ടാകും. ഏകാഗ്രത നഷ്ടപ്പെടുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article