പഠനങ്ങള്‍ പറയുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ സ്‌ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ഇതിനായി നിരവധി കാരണങ്ങളും പറയുന്നു. ബയോളജിക്കല്‍, ഫിസിയോളജിക്കല്‍, ലൈഫ് സ്‌റ്റൈല്‍ ഫാക്ടറുകളാണ് ഇതിനു പിന്നിലുള്ളത്. ആര്‍ത്തവ വിരാമത്തിനു മുന്‍പ് വരെ സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കൂടുതലുള്ളതിനാല്‍ സ്ട്രാക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ ആണുങ്ങളെ സംബന്ധിച്ച് ചെറുപ്പത്തില്‍ തന്നെ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്‌ട്രോക്കിന്റെ സാധ്യത കൂട്ടുന്നു.