16 ദിവസങ്ങളിലായി ആരോഗ്യവകുപ്പ് നടത്തിയത് 3297 പരിശോധനകള്‍; 674 ജ്യൂസുകടകള്‍, 6597കിലോ രാസവസ്തു കലര്‍ന്ന മത്സ്യം, കണക്കുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 മെയ് 2022 (16:37 IST)
കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 283 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1075 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 401 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 232 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
 
ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 674 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 96 കടകള്‍ക്ക് നോട്ടീസ് നല്‍കി. 8 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6597 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4575 പരിശോനകളാണ് നടത്തിയത്. 101 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 151 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article