സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കും

ബുധന്‍, 18 മെയ് 2022 (14:06 IST)
സംസ്ഥാന‌ത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കാൻ സർക്കാർ ഉത്തരവ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയതും ദേശീയപാതയോരത്ത് നിന്ന് മാറ്റിയതും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിയതുമായ മദ്യശാലകളാണ് പുതിയ മദ്യനയത്തിന്റെ ഭാഗമായി തുറക്കുന്നത്.
 
പൂട്ടിയവ പ്രീമിയം ഔട്ട്‌ലെറ്റുകളായി തുറക്കാന്‍ അനുവദിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടിപ്പോയ താലൂക്കിൽ അനുമതിയില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനാണ് സർക്കാർ നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍