നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്നവരില്‍ 98 ശതമാനം പേരും ഒരുഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (12:46 IST)
നിലവില്‍ കൊവിഡ് ഗുരുതരമായി തീവ്രപരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്‌സീന്‍ പോലും എടുത്താത്തവരാണെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. വാക്‌സീന്‍ എടുത്തവരില്‍ ആന്റിബോഡി ഉല്‍പാദനം നടക്കാത്ത രീതിയില്‍ മറ്റ് ഗുരുതര രോഗമുള്ളവരും ആരോഗ്യാവസ്ഥ ഗുരുതരമായി ആശുപത്രികളിലുണ്ട്. എന്നാല്‍ ഇത് വെറും രണ്ട് ശതമാനം മാത്രമാണ്. 
 
ആരോഗ്യ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഡോസ് വാക്‌സീന്‍ മാത്രം എടുത്ത 700പേരാണ് കൊവിഡ് വന്ന് മരിച്ചത്. രണ്ട് ഡോസ് വാക്‌സീനും എടുത്ത 200പേരും മരിച്ചു. ഇവരില്‍ ഭൂരിഭാഗത്തിനും പ്രമേഹം, രക്ത സമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം ഉള്‍പ്പെടെ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article