പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ

നിഹാരിക കെ.എസ്

ചൊവ്വ, 15 ജൂലൈ 2025 (11:18 IST)
പ്രമേഹം ദിനംപ്രതി ഇന്ത്യയിൽ വർധിച്ചുവരുന്ന ഒരു അസുഖമാണ്. പ്രമേഹമെന്ന് കേട്ടാലേ ഭക്ഷണത്തിൽ കർശന നിയന്ത്രണങ്ങളാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഡാലിയ, ചെമ്പരത്തി തുടങ്ങിയ പൂക്കൾക്കൊക്കെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമത്രേ. അതെങ്ങനെയെന്ന് നോക്കാം;
 
ഡാലിയ, പ്രമേഹത്തിന് പറ്റിയ ഒരു ഉ​ഗ്രൻ ഔഷധം കൂടിയാണ്. ഡാലിയ പൂക്കളുടെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടീൻ ഉൾപ്പെടെയുള്ള മൂന്ന് തന്മാത്രകൾ പ്രീ-ഡയബെറ്റിക്സ്, പ്രമേഹ രോ​ഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
 
നമ്മുടെ നാട്ടിൽപുറങ്ങളിൽ സർവസാധാരണമായി കാണപ്പെട്ടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ഇവ പ്രമേഹ രോ​ഗികളിൽ വളരെ ​ഗുണം ചെയ്യും. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതിന് സാധിക്കും. ഈ പൂവ് അമിതമായി ഉപയോഗിക്കാൻ പാടുള്ളതല്ല.
 
വാഴക്കൂമ്പ് പ്രമേഹ രോ​ഗികളിൽ ഏറെ ഫലപ്രദമാണ്. ഇവയ്ക്ക് ആന്റി-ഡയബെറ്റിക് ​ഗുണങ്ങളുണ്ട്. ഇവ പ്രമേഹ രോ​ഗികൾ ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ഇതിൽ‌ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
 
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോ​ഗ്യകരമായി ക്രമീകരിക്കാനുള്ള കഴിവ് നമ്മുടെ ചെമ്പരത്തിക്കുണ്ട്. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ചെമ്പരത്തി പ്രമേ​ഹ രോ​ഗികൾ ഇടയ്ക്ക് ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും.
 
നമ്മുടെ നാട്ടുവഴികളിൽ സർവസാധാരണമായ ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്. ഇവയിൽ ഹൈപ്പോ​ഗ്ലൈസെമിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍