ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (11:29 IST)
ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തനഴ വീട്ടില്‍ നിസാമുദീനാണ് അറസ്റ്റിലായത്. നിസാമുദീനുമായി പ്രണയത്തിലായ വീട്ടമ്മ ഇയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. 
 
പിന്നീട് കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ലോഡ്ജുകളിലെത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് ഇയാള്‍ ഏഴാം തിയതി യുവതിയെ കൊണ്ടോട്ടിയില്‍ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍