Vitamin D Test: വിറ്റാമിൻ ഡി കുറഞ്ഞാൽ സന്ധിവാതമുണ്ടാകുമോ?

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (19:29 IST)
നിലവില്‍ സാധാരണക്കാരില്‍ സ്ഥിരമായി കേള്‍ക്കാറുള്ള ശാരീരിക പ്രശ്‌നങ്ങളാണ് സ്ഥിരമായുള്ള ക്ഷീണം, മുട്ടുവേദന, പേശികളില്‍ ബലഹീനത, അസ്ഥികളിലെ ബലക്കുറവ് എന്നിവ. ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലുള്ള പ്രധാനകാരണങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വിറ്റാമിന്‍ ഡി എന്നത് ഫാറ്റ് സോല്യുബിള്‍ ആയ വിറ്റാമിനാണ്. സൂര്യപ്രകാശം മൂലം ത്വക്കില്‍ ഇവ നിര്‍മിക്കപ്പെടുന്നു. ആഹാരത്തില്‍ നിന്നും സപ്ലിമെന്റുകളില്‍ നിന്നും വിറ്റാമിന്‍ സി നമുക്ക് ലഭിക്കും. അസ്ഥികള്‍ക്ക് ബലം നല്‍കാന്‍ ഈ വിറ്റാമിന്‍ സഹായിക്കുന്നു.
 
വിറ്റാമിന്‍ സി കുറഞ്ഞവരില്‍ സ്ഥിരമായ ക്ഷീണം, ഊര്‍ജ്ജക്കുറവ്, സന്ധി വേദന, കുട്ടികളില്‍ റിക്കറ്റ്‌സ്, മുതിര്‍ന്നവരില്‍ ഒസ്റ്റിയോമലേഷ്യ,മാനസിക സ്വഭാവ വ്യതിയാനങ്ങള്‍(ഉത്കണ്ഠ, ഡിപ്രഷന്‍ മുതലായവ) കാണപ്പെടുന്നു. ഇനി എന്താണ് വിറ്റാമിന്‍ ഡി ടെസ്റ്റ് എന്ന് നോക്കാം.
 
 
25-hydroxy vitamin D (25(OH)D) Test ആണ് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്നത്.
ഈ രക്തപരിശോധനയിലൂടെ ശരീരത്തിലെ വിറ്റമിന്‍ D നിലവാരം കൃത്യമായി കണ്ടെത്താം.
 
Normal Level: 30 - 100 ng/mL
 
Insufficiency: 20 - 30 ng/mL
 
Deficiency: < 20 ng/mL
 
Toxicity: > 100 ng/mL
 
സന്ധിവാതത്തിന്  വിറ്റമിന്‍ Dയുമായി ബന്ധം ഉണ്ടോ എന്ന് നോക്കാം
 
വിറ്റാമിന്‍ ഡിയുടെ കുറവ് മസിലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇതാണ് സ്ഥിരമായി ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുന്നത്. മാനസികമായി  വ്യതിയാനങ്ങളുണ്ടാവാനും ഇത് കാരണമാകുന്നു. വിറ്റാമിന്‍ ഡിയുടെ അഭാവം കാല്‍സ്യത്തിന്റെ ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. ഇതിലൂടെ അസ്ഥികള്‍ക്ക് കാഴ്ചയ്ക്ക് ദൗര്‍ബല്യം ഉണ്ടാക്കുന്നു. പ്രധാനമായും മുട്ട്, ഹിപ്പ് വേദന എന്നിവയ്ക്ക് ഇത് കാരണമാകുന്നു.
 
40 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, ശാരീരികമായി ക്ഷീണവും കാല്‍വേദനയും അനുഭവപ്പെടുന്നവര്‍, സൂര്യപ്രകാശം കുറവായി ഏല്‍ക്കുന്നവര്‍, കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, അസ്ഥിക്ക് മുന്‍പ് ഫ്രാക്ചര്‍ സംഭവിച്ചവര്‍, ഗര്‍ഭിണികള്‍,മുലകൊടുക്കുന്ന അമ്മമാര്‍ എന്നിവരില്‍ വിറ്റാമിന്‍ ഡി കുറയാന്‍ സാധ്യതയേറെയാണ്. വിറ്റാമിന്‍ ഡി നില മെച്ചപ്പെടുത്താന്‍ രാവിലെ 7:30-9:00 വരെ 20-30 മിനിറ്റ് നേരം നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നതടക്കം പല കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍, സപ്ലിമെന്റുകള്‍ എന്നിവ കൂടുതല്‍ കഴിക്കാം. ശരിയായ പരിശോധന, ഡോക്ടറുടെ മാര്‍ഗനിര്‍ദേശം, എന്നിവ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍