ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ആരോഗ്യമുള്ള പേശികൾ, ഞരമ്പുകൾ, അസ്ഥികൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയ്ക്ക് അത്യാവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
* ഊർജ്ജം ഉത്പാദിപ്പിക്കാൻ മഗ്നീഷ്യം അനിവാര്യമാണ്.
* മഗ്നീഷ്യത്തിന്റെ കുറവ് ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ ഇടയാക്കും.
* നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്.
* രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കും.
* ഹൃദയത്തിന്റെ താളം നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യത്തിന് പങ്കുണ്ട്.
* മഗ്നീഷ്യം കുറയുന്നത് ഹൃദയമിടിപ്പ് ക്രമരഹിതമാകാനും താളംതെറ്റാനും കാരണമായേക്കാം.