നിങ്ങളുടെ കുട്ടികള്‍ സ്‌കൂള്‍ ബാഗ് തോളിലിടുമ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക; ഇല്ലെങ്കില്‍ തോള്‍ വേദന മാറില്ല !

Webdunia
ബുധന്‍, 21 ജൂണ്‍ 2023 (12:35 IST)
സ്‌കൂള്‍ ബാഗ് ശരിയായി ധരിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് പുറംവേദനയും തോള്‍ വേദനയും വരാന്‍ സാധ്യതയുണ്ട്. ബാഗ് ശരിയായ വിധം തോളിലിടാന്‍ കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കള്‍ ആണ്. സ്‌കൂള്‍ ബാഗ് ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 
 
ഒരു തോളില്‍ മാത്രമായി ബാഗ് ധരിക്കുന്നത് ശരിയല്ല. അങ്ങനെ സ്ഥിരമായി ധരിച്ചാല്‍ നടുവിനും തോളിനും വേദന വരും. 
 
ബാഗ് നടുവിനോട് ചേര്‍ന്നിരിക്കണം. താഴേക്ക് തൂങ്ങി കിടക്കരുത്. 
 
രണ്ട് തോളിലും ഒരുപോലെ ഭാരം കൊടുക്കണം. വയറിനു കുറുകേ ഇടുന്ന ഒരു സ്ട്രാപ്പ് കൂടിയുണ്ടെങ്കില്‍ ബാഗ് കൊണ്ടുള്ള പ്രശ്‌നം കുറയും. 
 
കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ കുട്ടിയുടെ പുറംഭാഗത്തോട് ചേര്‍ന്നുള്ള അറകളില്‍ വയ്ക്കാം. ഭാരം കൂടുതലുള്ളവ ഏറ്റവും പുറമേയുള്ള അറകളില്‍ വെച്ചാല്‍ ആയാസം കൂടും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article