കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

രേണുക വേണു

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (13:42 IST)
K Shoppe

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലും ഹിറ്റ്. വ്യവസായ വകുപ്പ് ആരംഭിച്ച ഇ - കോമേഴ്സ് പോര്‍ട്ടല്‍ കെ ഷോപ്പി (Kshoppe.in) രണ്ട് ദിവസത്തിനിടെ സന്ദര്‍ശിച്ചത് രണ്ടുലക്ഷം പേര്‍. 800 പേര്‍ രജിസ്റ്റര്‍ ചെയ്തു. 60 ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു. 
 
നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 380 ഓളം ഉല്‍പ്പന്നങ്ങളാണ് കെ ഷോപ്പിയിലുള്ളത്. ബിപിടിയുടെ (ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍) മേല്‍നോട്ടത്തില്‍ കെല്‍ട്രോണാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.
 
ഓര്‍ഡര്‍ ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. നിലവില്‍ രാജ്യത്ത് എവിടെയും കെ ഷോപ്പിയിലൂടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. അടുത്തഘട്ടമായി രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുകയും നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
 
കെ ഷോപ്പി സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍