പുതിയ ന്യൂനമർദ്ദം, കേരളത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരും

അഭിറാം മനോഹർ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (11:27 IST)
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
വടക്കന്‍ കേരള തീരത്തെ ന്യൂനപക്ഷ പാത്തി ദുര്‍ബലമായെങ്കിലും വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍