ഇന്ത്യ ഉള്‍പ്പടെ 11 രാജ്യങ്ങളില്‍ അമിതഭാരവും ജീവിതശൈലി രോഗങ്ങളുടെ വര്‍ധനവുമാണ് മരണങ്ങളുടെ പ്രധാനകാരണങ്ങളെന്ന് ലോകാരോഗ്യസംഘടന. പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും കാരണമുണ്ടാകുന്ന ഹൃദ്രോഗം,പ്രമേഹം,അര്‍ബുദം എന്നിവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
ഇന്ത്യ ഉള്‍പ്പടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്‍ഡോനേഷ്യ,ബംഗ്ലാദേശ്,മാലദ്വീപ്,ഭൂട്ടാന്‍,മ്യാന്മര്‍,ശ്രീലങ്ക,തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ 5 വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിതഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസുവരെയുള്ളവരില്‍ 37.3 ദശലക്ഷത്തിന് പൊണ്ണത്തടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും വ്യായാമശീലവും പ്രോത്സാഹിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.