ട്രോളിങ് നിരോധനം: സംസ്ഥാനത്ത് ചീഞ്ഞ മത്സ്യം വ്യാപകമാകുന്നു, മീന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബുധന്‍, 21 ജൂണ്‍ 2023 (09:37 IST)
ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മോശം മത്സ്യത്തിന്റെ വിപണന കൂടുന്നു. പത്തനംതിട്ട തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീത്ത മത്സ്യമാണ് പിടികൂടിയത്. വീട്ടിലേക്ക് മത്സ്യം വാങ്ങുന്നവര്‍ നന്നായി ശ്രദ്ധിക്കണം. മീന്‍ പഴക്കമുള്ളതാണോ എന്ന് പരിശോധിച്ച ശേഷം വേണം വാങ്ങാന്‍. 
 
മീന്‍ പഴക്കമുണ്ടോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
 
മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും. 
 
തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം. കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍