നമ്മൾ ഉറക്കം ഉണരുന്നത് തെറ്റായ രീതിയിൽ, ഫലം വിട്ടൊഴിയാത്ത ശരീരവേദന !

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (20:28 IST)
ഉറക്കത്തിലെ പ്രശ്നങ്ങൾ നമ്മേ നിത്യ രോഗികളാക്കും എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. എന്നൽ ഉറക്കം ഉണരുന്നതിൽ നമ്മൾ വരുത്തുന്ന തെറ്റുകളും ആരോഗ്യത്തെ സാരമായി ബാധിക്കും എന്ന് എത്രപേർക്കാറിയാം. പലർക്കും എന്നും ശരീര വേദന വിട്ടുമാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശരിയായി ഉറക്കം ഉണരാത്തതാണ്.
 
കിടക്കയിൽ നിന്നും വളരെ വേഗത്തിലും ചാടിയുമല്ലാം എഴുന്നേൽക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഈ ശീലം നമ്മൾ ചിന്തിക്കാത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. വലതുവശം ചേർന്ന് സാവധാനം ഉറക്കം ഉണരണം എന്നാണ് ആയൂർവേദത്തിൽ പറയുന്നത് ശരീരത്തിലെ പ്രധാന നാഡികളിൽ ഒന്നായ ‘സൂര്യനാഡി‘ ശരീരത്തിന്റെ വലതുവശത്താണ് എന്നതിനലാണ് ഇത്.
 
ഉറക്കം ഉണർന്ന ശേഷം കിടക്കയിൽനിന്നും എഴുന്നേൽക്കേണ്ടത് സാവാധാനം ചെയ്യേണ്ട ഒരു പ്രവർത്തിയാണ്. ഇതിന് ക്ഷമകാണിച്ചില്ലെങ്കിൽ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ വിട്ടുമാറില്ല എന്ന് മാത്രമല്ല. നട്ടെല്ലിന് പോലും തകരാറുകൾ ഉണ്ടാവുകയും ചെയ്യും. സാവധാനം ശരീരം നന്നായി സ്ട്രച്ച് ചെയ്ത് പതിയെ കൈകുത്തി വേണം കിടക്കയിൽ‌നിന്നും എഴുന്നേൽക്കാൻ.    

അനുബന്ധ വാര്‍ത്തകള്‍

Next Article