ഇടതുവശം ചരിഞ്ഞുകിടന്ന് ഉറങ്ങിയാലുള്ള ഗുണങ്ങള്‍

Webdunia
ബുധന്‍, 29 മാര്‍ച്ച് 2023 (16:52 IST)
ഉറങ്ങുമ്പോള്‍ ഏതുവശത്തേക്ക് ചരിഞ്ഞുകിടക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഇഷ്ടമുള്ള പോലെ കിടക്കയില്‍ കിടന്നുറങ്ങാമെങ്കിലും ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്നുറങ്ങുന്നതാണ് കൂടുതല്‍ ഉത്തമം. ദഹനത്തിനും ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണത്തിനും ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറങ്ങുകയാണ് ഏറ്റവും ഉചിതം. 
 
ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കും. ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസികാ വാഹിനികള്‍ എന്നാല്‍ പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവയടക്കം ഉള്‍പ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുഭാഗത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ഇടതുവശം ചേര്‍ന്നുകിടന്ന് ഉറങ്ങുന്നത് ഹൃദയത്തില്‍ നിന്നുള്ള രക്ത പമ്പിംഗ് എളുപ്പത്തിലാക്കുന്നു. 
 
ശോധന എളുപ്പമാക്കാനും ഇടതുവശം ചേര്‍ന്നു കിടന്നുറങ്ങുന്നത് സഹായിക്കും. ഭക്ഷ്യാവശിഷ്ടങ്ങള്‍ ചെറുകുടലില്‍ നിന്ന് വന്‍ കുടലിലേക്ക് മാറാന്‍ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രക്ത ശുദ്ധീകരണത്തിനും നല്ല രീതിയിലുള്ള ദഹനപ്രക്രിയയ്ക്കും ഇടതുവശം ചേര്‍ന്നുകിടന്ന് ഉറങ്ങുന്നത് സഹായിക്കും. വയറും പാന്‍ക്രിയാസും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് വയറും പാന്‍ക്രിയാസും ഇടതുവശത്തേക്ക് വരാന്‍ സഹായിക്കുകയും ഇത് ദഹനത്തെ എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article