നടുവേദനയ്ക്ക് വിശ്രമം എടുത്താല്‍ പണികിട്ടും!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 ജൂലൈ 2022 (14:01 IST)
നടുവേദനയ്ക്ക് ഒരാഴ്ചയില്‍ കൂടുതല്‍ വിശ്രമം ആവശ്യമില്ല. കൂടുതല്‍ ദിവസം വിശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 
നടുവേദന ഉള്ളവര്‍ അതു മാറാന്‍ ബെല്‍റ്റ് സ്ഥിരം ഉപയോഗിക്കണമെന്ന ധാരണ തെറ്റാണ്. നട്ടെല്ലിന് ക്ഷതം ഏറ്റവര്‍ ഒഴികെയുള്ളവര്‍ ബെല്‍റ്റ് സ്ഥിരം ഉപയോഗിക്കേണ്ടതില്ല. സ്ഥിരം ഉപയോഗം മസിലിന് ദോഷം ചെയ്യും.
 
സ്ത്രീകള്‍ക്കിടയില്‍ നടുവിന് വേദന ഏറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു, പ്രത്യേകിച്ച് മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് കുഴപ്പക്കാരാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article