സ്ത്രീകള്‍ക്കിടയിലെ നടവേദനയ്ക്ക് കാരണം ഇതാകാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 ജൂലൈ 2022 (13:45 IST)
സ്ത്രീകള്‍ക്കിടയില്‍ നടുവിന് വേദന ഏറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു, പ്രത്യേകിച്ച് മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് കുഴപ്പക്കാരാകുന്നത്. എല്ലിന്റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാല്‍സ്യത്തിനാണ് പ്രധാന പങ്ക്. ഇക്കാര്യത്തില്‍ ഈസ്‌ട്രോജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെ പ്രാധാന്യം ഏറെയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലില്‍ കാല്‍സ്യം അടിയുന്നതും കുറയുന്നു. ഇതു മൂലം എല്ലുകളുടെ ദൃഢതയും കുറയും. ഇങ്ങനെ വരുമ്പോള്‍ നട്ടെല്ലിന്റെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാകുന്നത്.
 
സ്ത്രീകള്‍ വെള്ളം കുടിക്കുന്നതിന്റെ അളവും വളരെ കുറവാണ്. ഡിസ്‌കിന് തേയ്മാനം സംഭവിച്ചും അകന്നും അതിനിടയിലേക്ക് മാംസം വളര്‍ന്നു കയറുന്നതായും കണ്ടുവരാറുണ്ട്. ഇങ്ങനെ മാംസം വളര്‍ന്ന് സുഷുമ്‌നയേയും മറ്റും ഞെരുക്കി കളയുന്നതിനാല്‍ ശരീരം തളര്‍ന്നു പോകാനും ഇടവന്നേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article