ഉറക്കമെഴുന്നേറ്റ് വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിച്ചാല്‍ എന്താ കുഴപ്പം?

ശ്രീനു എസ്
ശനി, 31 ഒക്‌ടോബര്‍ 2020 (13:40 IST)
ഉറക്കമെഴുന്നേറ്റ് വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതാണ് പലരുടേയും ശീലം. ഇത് ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോയെന്ന് പൊതുവേ ആരും ചിന്തിക്കാറില്ല. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കാപ്പിക്ക് അസിഡിക് സ്വഭാവം ഉള്ളതിനാല്‍ ഇത് വെറുംവയറ്റില്‍ കുടിക്കുത് അള്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകും.
 
കൂടാതെ വെറുംവയറ്റില്‍ കാപ്പികുടിക്കുമ്പോള്‍ തലച്ചോറില്‍ സെറാടോണിന്‍ ഉല്‍പാദനം കുറയുമെന്നും ഇത് ഉത്കണ്ഠയും ഡിപ്രഷനും ഉണ്ടാക്കുമെന്നും പറയുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനും ഇത് കാരണമാകും. ഇത് മലബന്ധം ഉണ്ടാക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article