വ്യായാമത്തിനിടെ വെള്ളം കുടിക്കേണ്ടത് എപ്പോള്‍ ?

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (14:02 IST)
പുതിയ ജീവിതശൈലിയുടെ ഭാഗമായി രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുകയോട്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇരുന്നുള്ള ജോലിയും ഫാസ്‌റ്റ് ഫുഡുമാണ് പലരെയും രോഗങ്ങളിലേക്ക് തള്ളിവിടുന്നത്.

അമിതവണ്ണവും കുടവയറും അസഹനീയമാകുന്നതോടെയാണ് വ്യായാമം ചെയ്യണമെന്നും ജിമ്മില്‍ പോകണമെന്നുമുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടാകുക. ജിമ്മിലെത്തുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതും കൂടുതല്‍ വെള്ളം കുടിക്കുന്നതും സ്വഭാവികമാണ്.

വ്യായാമത്തിനിടെ വെള്ളം കുടിക്കേണ്ടത് എങ്ങനെ എപ്പോള്‍ എന്ന ആശങ്ക പലരിമുണ്ട്. ചെറിയ അളവില്‍ വേണം വെള്ളം കുടിക്കാന്‍. ഒരു കവിള്‍ വെള്ളമാകും ഉത്തമം. കൂടുതല്‍ കുടിച്ചാല്‍ വയറില്‍ കൊളുത്തി പിടിക്കും. തണുത്തതും ചൂടുള്ളതുമായ വെള്ളം ഒഴിവാക്കണം.

കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. അമിതമായ വിയര്‍പ്പ് അനുഭവപ്പെടുന്നത് ശരീരത്തില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തു പോകുന്നതിന്റെ ലക്ഷണമാണ്. ജലാംശം കുറഞ്ഞാല്‍ ക്ഷീണം വര്‍ദ്ധിക്കും. ഇതനുസരിച്ച് വെള്ളം കുടിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article