’കടക്ക് പുറത്ത്’; അനധികൃത അവധിയെടുത്ത് മുങ്ങിയ 36 ഡോക്ടർമാരെ പുറത്താക്കി സർക്കാർ

ശനി, 22 ഡിസം‌ബര്‍ 2018 (09:33 IST)
അനധികൃത അവധിയെടുത്ത 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവായി. വിവിധ സർക്കാർ മെഡിക്കൽ, ഡെന്റല്‍ കോളജുകളിലെ ഡോക്ടർമാരെയാണ് പുറത്താക്കിയത്. അമ്പതോളം ഡോക്ടർമാർ ജോലിക്കു ഹാജരാകുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടി.
 
മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഇതു സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. നടപടികളുടെ ഭാഗമായി നോട്ടിസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം തന്നെ പുറത്താക്കിയിരുന്നു. 
 
അവധിയെടുത്തു മുങ്ങിയ 50 ഡോക്ടർമാരിൽ 9 പേർ മാത്രമായിരുന്നു സർക്കാർ നൽകിയ നോട്ടിസിനോടു പ്രതികരിച്ചത്. സർക്കാർ വകുപ്പിൽ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോകുകയോ സ്വകാര്യ മേഖലയിൽ ജോലി തേടുകയോ ചെയ്ത ഡോക്ടർമാർക്കെതിരെയാണു നടപടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍