മദ്യപിക്കുന്നവർ ദിവസവും കാപ്പി കുടിച്ചാൽ !

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (13:18 IST)
മദ്യപാനം നമ്മുടെ ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ് എന്ന് നമുക്കറിയാം. പക്ഷേ ഈ ശീലം അവസാനിപ്പിക്കാൻ നമ്മൾ തയ്യാറാവാറില്ല. അപ്പോൾ മദ്യത്തിന്റെ ദൂശ്യഫലങ്ങൾ ശരീരത്തെ ബധിക്കാതിരിക്കാനുള്ള മറ്റു പല ശീലങ്ങളും നമ്മൽ ആരംഭിക്കേണ്ടതുണ്ട്. അത്തരത്തിൽ ഒരു ശീലമാണ് കാപ്പി കുടിക്കുന്നത്.
 
മദ്യപാനം ഏറ്റവുമധികം ബാധിക്കുക നമ്മുടെ കരളിനെയാണ്. ഇവിടെയാണ് കാപ്പി സഹായവുമായി എത്തുന്നത്. കാപ്പി ദിവസവും കുടിക്കുന്നതിലൂടെ കരളിനെ രോഗങ്ങളിൽനിന്നും അകറ്റി നിർത്തുന്നതായി പഠനങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. 
 
കാപ്പി നിത്യവും കുടിക്കുന്നവരിൽ ലിവർ സിറോസിസ് 44 ശതമാനം കുറക്കാൻ സഹായിക്കും എന്നാണ് കണ്ടെത്തൽ. ഡോക്ടർ ഒലീവർ കെന്നഡി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ ഉണ്ടായത്. കരളിനെ സംരക്ഷിക്കാനുള്ള ഏറ്റവും ഉത്തമമായ മർഗമാണെന്നാണ് ഡോക്ടർ ഒലീവർ കെന്നഡി വ്യക്തമാക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article