‘കൊന‘ മിനി എസ്‌യുവിയുടെ ഇലക്ട്രിക് മോഡലുമായി ഹ്യൂണ്ടായി ഇന്ത്യയിലേക്ക് !

ശനി, 22 ഡിസം‌ബര്‍ 2018 (12:48 IST)
ഹ്യൂണ്ടായിയുടെ പുതിയ മിനി എസ് യുവി കൊനയുടെ ഇലക്ട്രോണിക് മോഡലിനെ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. ഇലക്ട്രോണിക് വാ‍ഹനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ കൂടുകയും, കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കമ്പനി തങ്ങളുടെ പ്രിമിയം വാഹനത്തെ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുന്നത്.
 
കൊന മിനി എസ് യുവിയെ 2019 മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാവും കൊന എത്തുക എന്നാണ് റിപ്പോർട്ടുകൾ.
 
ഒറ്റ ചാർജി 300 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്നതായിരിക്കും കൊന സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ്, എക്‌സ്റ്റന്‍ഡ് വകഭേതത്തിനാകട്ടെ ഒറ്റ ചാർജിൽ 470 കിലോമീറ്റർ ദൂരം താണ്ടാൻ ശേഷിയുണ്ടയിരിക്കും. കാഴ്ചയിൽ ഇലക്ട്രോണിക് വാഹനം എന്ന് തോന്നിക്കുന്ന ഒന്നും തന്നെ വാഹനത്തിൽ ഉണ്ടാകില്ല കൊനയുടെ റഗുലർ പതിപ്പുകൾക്ക് സമാനമായ ഡിസൈൻ തന്നെയാണ് ഇലക്ട്രോണിക് മോഡലിനും നൽകിയിരിക്കുന്നത്. 
 
39.2 kWh ബാറ്ററിയും, 99kW ഇലക്ട്രിക്​മോട്ടോറുമാണ് സ്റ്റാന്‍ഡേര്‍ഡ്​ കോനയിൽ കരുത്തുപകരുന്നത്. ആറ് മണിക്കൂറുകൾകൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾ ചാർജ് കൈവരിക്കും. കൊന എക്സ്റ്റന്‍ഡിന്​ 64kWh ബാറ്ററിയും, 150 kW ഇലക്ട്രിക്​ മോട്ടോറുമാണ് കരുത്തുപകരുന്നത്. ഫാസ്റ്റ് ചാർജിങ് അഡാപ്റ്ററുകളും ലഭ്യമായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍