അവള്‍ക്ക് ആവേശമില്ലാതായോ ?; ഇക്കാര്യങ്ങള്‍ പരീക്ഷിച്ചാല്‍ കിടപ്പറയില്‍ ആനന്ദമെത്തിക്കാം

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (20:45 IST)
സ്‌ത്രീകളിലെ ലൈംഗികതയെ ഉണര്‍ത്താനും ആവേശം കെട്ടു പോകാതെ എത്രകാലം വേണമെങ്കിലും നിലനിര്‍ത്താനും ഇക്കാര്യങ്ങളിലൂടെ പുരുഷന്‍‌മാര്‍ക്ക് സാധിക്കും. പങ്കാളി ഒഴിഞ്ഞുമാറുന്നത് തടയാന്‍ ഇത്തരത്തിലുള്ള ടിപ്‌സിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണര്‍ത്തുകയുംപരസ്പരമുള്ള വിശ്വാസവും സ്‌നേഹവും ശക്തമാക്കും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ചുംബിക്കുകയോ തലോടുകയോ ചെയ്യാം.

പല പൊസിഷനുകളും പരീക്ഷിക്കണം. ഭാരം മുഴുവന്‍ പങ്കാളിയുടെ ശരീരത്തിലേക്ക് വരുന്ന രീതി ഒഴിവാക്കണം. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആഹ്ലാദങ്ങൾ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാൽ അതിന് ആസ്വാദ്യത വർധിക്കും. ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോൾ അക്കാര്യം ഇണയെ അറിയിക്കാൻ മടിക്കുകയേ വേണ്ട.

സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ജനനേന്ദ്രിയവും മാറിടവും മാത്രമല്ല സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍. കാൽമുട്ടുകൾ, കൈത്തണ്ടകൾ, വയർ, പിൻഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങളാണ്. അതിവേഗം സ്‌പര്‍ശിക്കാതെ ചെറിയ തലോടുകളായി ഇവിടെങ്ങളില്‍ സ്‌പര്‍ശിച്ചാല്‍ സ്‌ത്രീയെ ഉണര്‍ത്താന്‍ സാധിക്കും. 

സംതൃപ്തി ലഭിക്കുന്നതോടെ പുരുഷന്‍‌മര്‍ കിടന്നുറങ്ങുന്നത് ഇണയോടു കാണിക്കാവുന്ന അവഗണനയാണ്. പങ്കാളിക്ക് സംതൃപ്‌തി ലഭിച്ചുവെന്ന് ചോദിച്ച് അറിയേണ്ടതാണ്. സ്‌നേഹത്തോടെ തലോടി കിടക്കുന്നത് അവര്‍ക്ക് സംതൃപ്‌തി നല്‍കും. പങ്കാളിയെ രതിമൂർഛയിലെത്തിക്കുക എന്നത് ഇരുവരുടെയും കടമയാണ്. രതിമൂർഛ സമീപിക്കുമ്പോൾ അതേക്കുറിച്ചു പങ്കാളിക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

Next Article