ക്ഷീണവും ഊര്‍ജമില്ലായ്‌മയും അലട്ടുന്നുണ്ടോ ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം

Webdunia
ശനി, 10 നവം‌ബര്‍ 2018 (10:59 IST)
ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. കഠിനമായ ജോലി, ദീര്‍ഘയാത്ര, രോഗ പ്രശ്‌നങ്ങള്‍, രാത്രിയിലെ ഉറക്കമിളപ്പ് ഇവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്.

ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പുമാകാം. ഉറങ്ങാനും ഉണരാനും കൃത്യമായ സമയം പാലിക്കുന്നത് ക്ഷീണം അകറ്റും. രാത്രി ഉറക്കമിളയ്ക്കുന്നതിന്റെ പകുതിസമയം പകല്‍ ഉറങ്ങേണ്ടതാണ്.

ക്ഷീണത്തിനു കാരണമാകുന്നത് ചില അവസ്ഥകളാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അമിതവണ്ണം, ഉറക്കക്കുറവ്, ഉറക്കത്തിലെ ശ്വാസതടസ്സം, ഭക്ഷണക്കുറവ്, രക്തക്കുറവ്, വിഷാദരോഗം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പ്രമേഹം, നിര്‍ജലീകരണം, ഹൃദ്രോഗം, അലര്‍ജി, മൂത്രനാളിയിലെ അണുബാധ എന്നിവയെല്ലാം ക്ഷീണത്തിനു കാരണമാകും.

ക്ഷീണമകറ്റാന്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഡോക്‍ടറെ കണ്ട് ആരോഗ്യവിവരം തിരക്കുന്നതിനാണ് ഏറ്റവും പരിഗണന നല്‍കേണ്ടത്. വ്യായാമം ചെയ്യുക, വെള്ളം ധാരാളം കുടിക്കുക, ക്യത്യമായി ഉറങ്ങുക, ഓട്ടം, നടത്തം, സൈക്ലിങ് എന്നിവ ക്ഷീണം അകറ്റി ശരീരത്തിന് ഉന്മേഷം നല്‍കും.

തവിടു മാറ്റാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ ഇവ ഉള്‍പ്പെട്ട പോഷകഭക്ഷണങ്ങള്‍ക്ക് ക്ഷീണം കുറയ്ക്കാനാകും. സാവധാനം ദഹിച്ച് മെല്ലെമെല്ലെ രക്തത്തിലേക്ക് പഞ്ചസാര എത്തിക്കുന്ന ആഹാരങ്ങളാണ് ക്ഷീണം അകറ്റുക.

അനുബന്ധ വാര്‍ത്തകള്‍

Next Article