കീമോതെറാപ്പിയെക്കുറിച്ച് സ്‌ത്രീകൾ അറിയണം ചില കാര്യങ്ങൾ

Webdunia
ശനി, 10 നവം‌ബര്‍ 2018 (10:32 IST)
ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീൾ കീമോതെറാപ്പി ചെയ്യുന്നതിലൂടെ അവരിൽ അമിനോറിയ ഉണ്ടാകുമെന്ന് പഠനം. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങളുള്ള 43 വയസ്സ് മാത്രം പ്രായമുള്ള 182 സ്ത്രീകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംബന്ധിച്ചും, അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്ന് പഠനത്തിൽ പറയുന്നു.
 
ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളില്‍ കുട്ടികള്‍ വേണമെന്നവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇവരുടെ ഭ്രൂണത്തിന്റെയും അണ്ഡത്തിന്റെയും സംരക്ഷണത്തെക്കുറിച്ചും കൃത്യമായ ധാരണ രോഗികള്‍ക്ക് നല്‍കേണ്ടതാണെന്ന് ​പഠനത്തിൽ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article