ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

നിഹാരിക കെ എസ്

തിങ്കള്‍, 25 നവം‌ബര്‍ 2024 (10:25 IST)
നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ, അത് ചികിത്സിക്കാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ എന്ന് ആദ്യം ആലോചിക്കുക. ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കുന്നതിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയും. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.  
 
* ശരിയായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രമിക്കുക.
 
* ശരിയായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. 
 
* ഭക്ഷണത്തിൽ ഉപ്പ് വളരെ കുറച്ച് ഇടുക. സോഡിയം കൂടിയാൽ ബി.പി കൂടും.
 
* ആവശ്യത്തിന് വെള്ളം കുടിക്കുക. ദിവസവും എട്ട് ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കുക.
 
* വ്യായാമം ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുക.
 
* ആൽക്കഹോൾ ഉപേക്ഷിക്കുക.
 
* പുകവലി പൂർണമായും ഉപേക്ഷിക്കുക.
 
* നന്നായി ഉറങ്ങുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍