തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമാകും
ശനി, 3 ഫെബ്രുവരി 2018 (13:01 IST)
തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും കൂടി പൊത്തിപ്പിടിക്കുന്നതാണ് ഭൂരിഭാഗം പേരും. തുമ്മുമ്പോള്‍ നമ്മളിലെ അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാനാണ് എല്ലാവരും മൂക്കും വായും കൈ ഉപയോഗിച്ചോ കര്‍ച്ചീഫ് ഉപയോഗിച്ചോ പൊത്തി പിടിക്കുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ ഈ ശീലം മുതിര്‍ന്നവരാകുമ്പോഴും തുടരുന്നു.
മൂക്കും വായും പൊത്തി പിടിച്ചു വേണം തുമ്മാന്‍ എന്നാണ് ഡോക്‍ടര്‍മാരും പറയുന്നത്. എന്നാല്‍, ഇത് മരണത്തിന് വരെ കാരണമാക്കാവുന്ന പ്രവണതയാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കിയിരിക്കുന്നത്.
തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മർദഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടല്‍, തൊണ്ടയില്‍ മുറിവ്, ചെവിക്കെല്ലിനു പരുക്ക് എന്നിവയുണ്ടാകുകയും മരണം സംഭവിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.