ഫീസ് നല്‍കാത്തതിനാല്‍ പരീക്ഷ എഴുതിച്ചില്ല; അധ്യാപകരുടെ പരിഹാസം താങ്ങാനാകാതെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി
വെള്ളി, 2 ഫെബ്രുവരി 2018 (14:02 IST)
ഫീസ് നല്‍കിയില്ലെന്ന കാരണത്താല്‍ പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കാത്തതില്‍
മനംനൊന്ത് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്‌തു. സായ് ദീപ്തി (14) എന്ന പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിയുടെ ആത്മത്യാക്കുറിപ്പില്‍ പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും, അതിനാല്‍ ജീനനൊടുക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്.
“അവര്‍ എന്നെ പരീക്ഷഎഴുതാന്‍ സമ്മതിച്ചില്ല, അമ്മ ക്ഷമിക്കണം” - എന്നാണ് ദീപ്‌തിയുടെ ആത്മത്യാക്കുറിപ്പില്‍ പറയുന്നത്.
സ്‌കൂള്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സായ് ദീപ്തിയെ അധ്യാപകര്‍ ക്ലാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും പരിഹസിക്കുകയും ചെയ്‌തിരുന്നു.
ഈ സംഭവം ദീപ്‌തിയെ മാനസികമായി ബാധിച്ചിരുന്നുവെന്ന് മൂത്ത സഹോദരി പൊലീസിന്‍ മൊഴി നല്‍കി.