വറുത്ത കടല ഇഷ്ടമാണോ ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിയു !

Webdunia
ശനി, 30 ജനുവരി 2021 (15:01 IST)
നിലക്കടല ഇഷ്‌‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നിലക്കടല കൊറിക്കാൻ നല്ല രസമാണ്. കൊളസ്‌ട്രോൾ, പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടായേക്കാമെന്ന് ഭയന്ന് ഈ നിലക്കടല വേണ്ടെന്ന് വയ്‌ക്കുന്നവരുമുണ്ട്. എന്നാൽ അറിഞ്ഞോളൂ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ നിലക്കടല സഹായിക്കുമെത്രേ. പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. നിലക്കടല, വെള്ളക്കടല, ആപ്പിൾ എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 
 
സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നും പഠനം പറയുന്നു. നിലക്കടലയും ചെടികളിലെ പ്രോട്ടീനുകളും കൂടുതലടങ്ങിയ ഈ ഡയറ്റ് പിന്തുടർന്നവരിൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 17 ശതമാനം കുറഞ്ഞെന്ന് ഈ പഠനം പറയുന്നു. ചെടികളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ഫൈബർ, നട്സ്, പ്ലാന്റ് സ്റ്റെറോളുകള്‍, മുളപ്പിച്ച ഗോതമ്പ്, ഗോതമ്പിന്റെ തവിട്, നിലക്കടല, സസ്യഎണ്ണകൾ, ബദാം എന്നിവയടങ്ങിയ ഡയറ്റ് ശീലമാക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. അതുമാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സാധിക്കുമെന്നും ‘പ്രോഗ്രസ് ഇൻ കാർഡിയോ വാസ്കുലർ ഡിസീസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article