ചൂടിൽ നിന്നും രക്ഷനേടാം, കുടവയർ കുറക്കാം, പ്രമേഹത്തെ നിയന്ത്രിക്കാം, അങ്ങനെ ഒരായിരം ഗുണങ്ങൾ തരും ഈ ജ്യൂസ് !

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (20:23 IST)
നെല്ലിക്ക ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വെറുതെ ഉപ്പും കൂട്ടി നെല്ലിക്ക കഴിക്കാൻ നമുക്കിഷ്ടമാണ്. ഉപ്പിലിട്ടും, അച്ചാറിട്ടുമെല്ലാം നമ്മൾ നെല്ലിക്ക കഴിക്കാറുണ്ട്.ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് നെല്ലിക്കയിൽ, പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണം ചെയ്യും.
 
നെല്ലിക്ക ജ്യൂസ് അടിച്ച് കുടിക്കുന്നതിലൂടെ നിരവധി പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കും, കുടവയർ കുറക്കുന്നതിനുള്ള ഒരു ഉത്തമ പരിഹാരമാണ് ഇത്. മൂത്ര ചൂട് അക്കറ്റുന്നതിനും മുടിക്കും ചർമ്മത്തിനും നല്ല തിലക്കം നൽകുന്നതിനുമെല്ലാം നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും. ചൂടിൽനിന്നും രക്ഷ നേടാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്.
 
ഇനി നെല്ലിക്ക ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം
 
ഇഞ്ചി, ചെറുനാരങ്ങയുടെ നീര്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്താണ് നെല്ലിക്ക ജ്യൂസ് അടിക്കേണ്ടത് ഒരു കഷ്ണം ഇഞ്ചിയും ഒരു ചെറു നാരങ്ങയുടെ നീരുമാണ് ചേർക്കെണ്ടത്, ഇവ കുരുകളഞ്ഞ നെല്ലിക്കയോടൊപ്പം ചേർത്ത് നന്നായി ജ്യൂസാക്കുക. ഉപ്പ് അൽപ്പം മാത്രമേ ചേർക്കാവു. 

അനുബന്ധ വാര്‍ത്തകള്‍

Next Article