ധനം കുമിഞ്ഞുകൂടുന്നതിനായുള്ള ദുർമത്രവാദത്തിൽ എട്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അയൽക്കാരായ കുടുംബം. ഉത്തർപ്രദേശിലെ ഉന്നാവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഒരു കു കുളിത്തിനു സമീപത്തും തെരുവുനായ്ക്കൾ കുട്ടിയുടെ മൃതദേഹം മാന്തി പുറത്തെടുത്തതോടെയാണ് ക്രൂരമായ സംഭവങ്ങൾ തെളിയിക്കപ്പെട്ടത്.
ഇതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അയൽക്കരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. റാണി, ഇവരുടെ ഭർത്താവ് വിശ്രം, മകൻ സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വത്തുക്കൾ വർധിക്കുന്നതിനായുള്ള ദ്രുമന്ത്രവദത്തിനിടെ ആദർശിനെ കൊലപ്പെടുത്തുകയായിരുന്നു.